Friday, 23 December 2011

പ്രള(ണ)യതീരങ്ങള്‍

ഒരാര്‍ദ്രഹൃദയത്തിന്‍റെ കണ്ണിര്‍ചാലായി പൊതുവെ ബിന്ദുകൃഷ്ണന്‍റെ കവിതകളെ വിശേഷിപ്പിക്കാം.പുതുകവികളില്‍ തന്റേതായ ഇടം സ്ഥാപിക്കാന്‍ അവര്‍ക്ക് ഇതിനോടകം കഴിഞ്ഞിട്ടുള്ളതും വ്യെത്യസ്തമായ കവിതാനുഭവം പകരാന്‍കഴിയുന്നതും കവിത ഇങ്ങിനെ ഹൃദയത്തില്‍ നിന്നും ഒഴുകിപ്പരക്കുന്നതുകൊണ്ടാവാം.

പ്രണയത്തെ സവിശേഷമായ ഒരു അനുഭുതിയായിട്ടാണ് അവര്‍ കവിതകളിലുടെ അനുഭവപ്പെടുത്തുന്നത്.ഈ പ്രണയാനുഭവമാകട്ടെ എകമുഖമാര്‍ന്ന  ഒന്നല്ലതാനും. പ്രകൃതിയിലെ സമസ്ത ഭാവങ്ങളോടും ബിന്ദുവിന്റെ കവിതകള്‍ പ്രണയം പ്രഖ്യാപിക്കുന്നു.എങ്കിലും പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു പ്രണയാനുഭവത്തിന്‍റ് കാല്പനിക ദുഖസ്മൃതികള്‍ അവരുടെ കവിതകളില്‍ ഇഴകള്‍ പാവിയിരിക്കുന്നതായി കാണാം.പ്രളയാന്ത്യം.എന്ന  കവിതയെ പ്രണയാന്ത്യം എന്ന് പുനര്‍വായിക്കാന്‍ പ്രേരിപ്പിക്കുന്നതും അതാണ്.
   
ബൈബിളിലെ പ്രളയത്തെയും അതിനെ അതിജീവിക്കാന്‍ ശ്രമിച്ച
നോഹയുടെ പെട്ടകത്തെയും ഉപാധിയാക്കിക്കൊണ്ടാണ് ഈ കവിത അവതരിപ്പിക്കപ്പെടുന്നത്.ഇവിടെ നിറയുന്നജലം എന്താണെന്ന്‌ ക‍വി ഇങ്ങിനെ പറയുന്നു; 

                           ഇറ്റിറ്റുവീഴുന്നതു
                           വാക്കുകളാണ്
                           വെള്ളവും വെളിച്ചവുമാണ്
                          
                             മറയുന്നത്
                            മൌനമാണ്.
                            വരള്‍ച്ചയും ഇരുളുമാണ്

പ്രണയം പ്രളയമായി പരിവര്‍ത്തനപ്പെടുന്നത എത്ര   കാ വ്യാത്മകമായിട്ടാണിവിടെരചിക്കപ്പെട്ടിരിക്കുന്നത്!                                                      

പ്രളയാന്ത്യം നോഹയുടെ പെട്ടകം ഇണകളെ രക്ഷിക്കുകയും പ്രണയത്തെ സംരക്ഷിക്കുകയും ചെയ്തതുപോലെ,പ്രണയവും ഒരു അപരിമേയാനുഭവമായി അതിവര്‍ത്തിക്കുമെന്നാണ് ഈ കവിതയും വിളംബരം ചെയ്യുന്നത്. ബൈബിള്‍ കഥയെ കൃഷ്ണകഥയുമായി ബന്ധിപ്പിക്കുന്ന ഒരുതലവും ഈ കവിതക്കുണ്ട്.നോക്കുക;
          
                      പെട്ടകമടുപ്പിക്കുമ്പോള്‍
                      പുഞ്ചിരിച്ചു വിരല്‍ നുണഞ്ഞങ്ങനെ......

യവ്വനകൃഷ്ണന്‍ പ്രണയതിന്ന്‍ന്‍റ് രുപമാണെങ്കില്‍ വിരല്‍ നുകരുന്ന കണ്ണന്‍  കുഞ്ഞിന്റ്റെയും പ്രതീകമാണല്ലോ? പ്രണയത്തിന്‍റെ സാദ്ധ്യതകള്‍ മാതൃത്തത്തിലും ഉണ്ടെന്നു അഥവാ പ്രപഞ്ചത്തിലാകമാനം ഉണ്ടെന്നാണ് ഈ കവിതയും പറയുന്നത്.കാലാവര്തിതിയായ പ്രണയത്തിന്‍റെ മറ്റൊരു സാക്ഷ്യപത്രം കുടിയാവുന്നു ബിന്ദുവിന്റ്റെ ഈ കവിതയും
   
     
              പ്രളയാന്ത്യം~ബിന്ദുകൃഷ്ണന്‍  ~പച്ചക്കുതിര~ഡിസംബര്‍2011
                                                            

Wednesday, 21 December 2011

കുടി ഒഴിയുമ്പോള്‍

പുതിയ കവിതകള്‍ പുതിയ കാലത്തിന്‍റെ എഴുത്താണ്.പുതു കാലത്തിന്‍റെ ആശങ്കകളുംവ്യാധികളും അത് പങ്കുവക്കുന്നു.പണ്ട് വൈലോപ്പിള്ളി കുടിയോഴിക്കലിനെപറ്റി എഴുതിയത്,ഒരു രാഷ്ട്രീയ വ്യവസ്ഥക്ക് എതിരായിട്ടായിരുന്നെങ്ങില്‍ ഇന്നാകട്ടെ സ്വയം തീര്‍ത്തുവച്ച കുടുകള്‍ ഒഴിയുന്നതിനെപറ്റിയാണ് പുതു കവികള്‍ എഴുതുന്നത്‌.സന്തോഷ്‌ കോടനാടിന്റെ കുടിയൊഴിക്കല്‍ ഈ അര്‍ത്ഥത്തിലാണ് പ്രസക്തമാവുന്നതും പുതിയ കാലത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും.

പഴയകാലം സ്വന്തം വീടുകള്‍ തണലെകിയിരുന്നു.കൊച്ചു ജീവിതതിന്റ്റെ അനേകം അര്‍ത്ഥതലങ്ങള്‍ അത് ഉള്‍ക്കൊണ്ടിരുന്നു.എന്നാല്‍ ഇന്ന് വീടുകളില്‍ നിന്ന് അതെല്ലാം ഒഴിഞ്ഞു പോയിരിക്കുന്നു.സംഗീതം കൊണ്ട് നിറഞ്ഞിരുന്ന വീട്ടകങ്ങള്‍   ഇന്നു അസ്വസ്ഥകളുടെ കുടാരമാണ്."പെരുംകടങ്ങളും/ജപ്തിനോട്ടീസുകളും/മറന്നു/"ജീവിക്കാനാവാതെ
ഉഴറുന്നു.  വീടുകള്‍ ഇപ്പോള്‍ മീട്ടുന്നത് ഗിത്താറല്ല.മരണത്തിന്റ്റെ നാഡീസ്പന്ദങ്ങളാണ്.മലയാളിയുടെ ജീവിത നേര്‍ക്കാഴ്ചയാവുന്നു ഈ കവിത.
            
   
          കുടിയൊഴിക്കല്‍,സന്തോഷ്‌ കോടനാട് ~പച്ചക്കുതിര~ഡിസംബര്‍`~2011