Wednesday 8 February 2012

ജീവിതാന്ത്യം എ.അയ്യപ്പന്‍

  എ.അയ്യപ്പന്‍ ഒരു ക്ലീഷേ ആയിരുന്നു.ആര്‍ക്കും അനുകരിക്കാനാവാത്ത,അസൂയപ്പെടുത്തുന്ന ജീവിതത്തിലുടെ സഞ്ചരിച്ചവന്‍.മരണാനന്തരം അദ്ദേഹത്തിനു ഒത്തിരി വാഴ്ത്തിപ്പാടലുകള്‍ ഉണ്ടായി.കവികള്‍ ഊഴമനുസരിച്ചു കവിതകള്‍ എഴുതി.പുസ്തകപ്രസാധകര്‍ തക്കം നോക്കി കച്ചവടം നടത്തി കാശുണ്ടാക്കി.ആരവങ്ങള്‍ ഒഴിഞ്ഞപ്പോള്‍ ഇതാ അന്വര്‍ത്ഥമായ ഒരുകവിത.ജോണിനെപ്പറ്റി ചുള്ളിക്കാട് എഴുതിയതു ഇന്നും അതിജീവിക്കുന്ന പോലെ മധുമാസ്റ്ററുടെ ഈ കവിതയും നിലനില്‍ക്കും. കവിത അതേപടി ഇവിടെ പകര്‍ത്തുക മാത്രം ചെയ്യട്ടെ



ബലിക്കാക്ക

അമ്ലത്തില്‍ പോരിച്ചെടുത്ത
ഒരു നെയ്യപ്പം
അയ്യപ്പനെനിക്ക് തന്നു
ഞാനത് തിന്നുതീരുംമുന്‍പേ
ഒരു കാക്കവന്ന്
അയ്യപ്പനെ കൊത്തിക്കൊണ്ടുപോയി
അതൊരു  ബാലിക്കാക്കയായിരുന്നെന്ന്
ഇന്ന് ഞാനറിയുന്നു.


മാധ്യമം വാരിക ജനുവരി 30,2012