Wednesday 16 July 2014

ദൈവീകം


പവിത്രന്‍ തീക്കുനിയുടെ കവിതകള്‍ ആത്മപ്രകാശനത്തിന്റെയും  സാമൂഹിക മാനങ്ങളുടെയും പ്രതിഫലനമായി മാറാറുണ്ട്.ആത്മരതിയില്‍ നിന്നും വര്‍ത്തമാന കാലത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക്‌ സഞ്ചരിക്കുമ്പോള്‍ ഒരു ഭൌതിക നോട്ടത്തിന്റെ പ്രകാശം പവിത്രന്റെ കവിതകളില്‍ തിളങ്ങി നില്‍ക്കുന്നതായി കാണാം.അനുഭവങ്ങളെ നേര്‍ രേഖയായി ചിത്രീകരിക്കുന്ന പവിത്രന്റെ രചനാവൈഭവം അയാളുടെ കവിതകളെ കൂടുതല്‍ സ്വികാര്യവും ആസ്വാദ്യകരവുമാക്കി മാറ്റുന്നു.ദൈവികം എന്ന കവിതയും ഇങ്ങിനെ വായിച്ചെടുക്കാം.

ഒരു കുടുംബത്തിലെ എല്ലാവരും 
പുട്ടപര്‍ത്തിയിലേക്ക് പോകും വഴി,
നിലവിളക്ക് തെളിക്കും വഴി,
രണ്ടുപേര്‍ 
പള്ളിക്കെട്ടിടം തകര്‍ന്ന്
ദൈനംദിന പത്രവാര്‍ത്തകളുടെ പരിചിത തലക്കെട്ടുകള്‍ നിരത്തിവച്ചുകൊണ്ട്‌ ആക്ഷേപഹാസ്യത്തിന്റെ സാധ്യതകള്‍ ആവിഷക്കരിക്കയും കൃത്യമായ ഒരു രാഷ്ട്രിയ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു ഈ കവിത.

പമ്പയാറ്റില്‍ മുങ്ങി 
മുന്ന് കുട്ടികള്‍

എന്നൊക്കെ കവിത പിന്നെയും ജിവിതത്തിന്റെയും വിശ്വാസത്തിന്റെയും അര്‍ഥംശൂന്യതയെ വായിച്ചെടുക്കുമ്പോള്‍ അസാമാന്യമായ ജീവിതവിക്ഷണത്തിന്റെ ആഴവും അനുഭവവേദ്യമാകുന്നുണ്ട്.

അവരറിഞ്ഞുകാണില്ല
ദൈവം ടിപ്പര്‍ ലോറിയിടിച്ച്
മുറ്റത്തുതന്നെ എന്നോ മരിച്ചെന്ന്!

എന്നിങ്ങനെ കവിത അവസാനിക്കുമ്പോള്‍ ആത്മീയ വ്യാപാരങ്ങളിലും ധന സമ്പാദനത്തിലും മാത്രം ആണ്ടുപോകുന്ന മലയാളിക്ക് നഷ്ട്ടപ്പെട്ടുപോകുന്ന പ്രകൃതി ഉപാസനകളേയും സംരക്ഷനത്തെയും മറ്റൊരു വര്‍ത്തമാനകാല ദുരന്തമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു ഈ കവിത.
 (ദൈവീകം-പവിത്രന്‍ തീക്കുനി ,ദേശാഭിമാനി വാരിക ജൂലൈ 2014)