Thursday 9 July 2015

സുര്‍ജിത്ത് എഴുതുമ്പോള്‍....അഥവാ സുര്‍ജിത്തിനെ എഴുതുമ്പോള്‍.............


ഹൈക്കു കവിതകള്‍ ജപ്പാന്‍റെ സംഭാവനയാണ്.അതീന്ദ്രിയധ്യാനത്തിന്റെ മാസ്മരികതയായി,ജീവിതത്തെ ഒരു കൊച്ചു ചിമിഴിലൊതുക്കി ആ രചനാ രീതി നമ്മെ വിസ്മയിപ്പിക്കുന്നു മലയാളത്തിലും ഇത്തരം കവിതകള്‍ പിറവിയെടുക്കുന്നുവെങ്കിലും അവ എകഭാവത്തിന്റെ സ്ഫുരണങ്ങള്‍ മാത്രമായി മാറുന്നു.ഈ നിലയില്‍ സുര്‍ജിത്തിന്‍റെ കൊച്ചു കവിതകള്‍ പരിശോധിച്ചാല്‍ അവ വ്യെത്യസ്ത്തമാണെന്ന് കാണാം.
                                                                          


 ആ വ്യെത്യസ്തത ശൈലിയിലല്ല,മറിച്ച് കവിതയുടെ അകപ്പൊരുളിലാണ്.
സാമൂഹികതയാണ് ഈ അകം.സുക്ഷ്മ രാഷ്ട്രീയമാണ് കാതല്‍.ചിരപരിചിത പദാര്‍ഥങ്ങളെ,ബിംബാത്മകമാക്കി,സാമൂഹികമാനങ്ങളെസുര്‍ജിത്ത്അവതരിപ്പിക്കുന്നു.വൈകാരികതയെ ക്കുന്നു.                                                                                
                                                                                                     

ഓരോ കാഴ്ചയും വ്യെത്യസ്ത്തമായി വ്യെവഹരിക്കൂന്നു.അപ്പോള്‍ അത് പറയാതെ പറയുന്ന വാക്കുകളുടെ ഗഹനീയത ബോധ്യപ്പെടുത്തുന്നു.
 പരിഭവങ്ങളും പരിഹാസ്യതകളും അവതരിപ്പിക്കപ്പെടുന്നു.
                                                                             
 തലകുത്തിനിന്നു ലോകം നോക്കിക്കാണുന്ന മാനസ സഞ്ചാരിയുടെ നേര്‍ത്ത പുഞ്ചിരി സുര്‍ജിത്തിന്‍റെ കവിതകളില്‍ കാണാം.അണ പൊട്ടിയൊഴുകുന്ന വികാര വിസ്ഫോടനമല്ല,അകം നിറഞ്ഞ ജ്ഞാന സംയമനമാണ് ഇദ്ദേഹത്തിന്റെ കവിതകള്‍.
                                                                                                                                                                                                                                                                         
പാഞ്ഞു പോകുന്ന ലോകത്തിനു മുന്നില്‍ പരത്തി പറയുകയല്ല,പതിയെ പറയുകയാണ്‌ സുര്‍ജിത്ത്.

1 comment:

  1. ചുരുക്കം വാക്കുകളില്‍ ആഴമേറിയ പൊരുള്‍. സുര്‍ജിത് വ്യത്യസ്തനാണ്. ഫെസ് ബുക് പോസ്റ്റുകള്‍ മുടങ്ങാതെ ഞാന്‍ വായിക്കാറുണ്ട്. ചിത്രലിപിയോടൊക്കും മനോഹരമായ കയ്യക്ഷരങ്ങള്‍. പലപ്പോഴും അനുയോജ്യമായ ചിത്രങ്ങളും അകമ്പടിയുണ്ടാവും. വളരെ ഇഷ്ടം

    ReplyDelete